കോവിഡ് പരിശോധനാ ഫലങ്ങളില്‍ കേരളം ദേശീയ ശരാശരിയില്‍ താഴെയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് പരിശോധനാ ഫലങ്ങളില്‍ കേരളം ദേശീയ ശരാശരിയില്‍ താഴെയെന്ന് കേന്ദ്ര സര്‍ക്കാര്‍. ദേശീയ ശരാശരിയില്‍ പത്ത് ലക്ഷത്തില്‍ 324 പരിശോധന നടക്കുന്നുണ്ടെന്നും കേരളത്തില്‍ 212 എണ്ണമേയുള്ളുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ദേശീയ ശരാശരിയില്‍ താഴെ 14 സംസ്ഥാനങ്ങളുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്തെ കോവിഡ് രോഗികളില്‍ 40 ശതമാനം പേരും രോഗലക്ഷണമില്ലാത്തവരാണെന്നാണ് കണ്ടെത്തലുകള്‍.

Top