മസ്കത്ത്: ഒമാനില്‍ കോവിഡ് പി.സി.ആര് പരിശോധനാഫലം ഓണ്‍ലൈനില്‍ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം. പാസ്പോര്‍ട്ട് അല്ലെങ്കില്‍ ഐ.ഡി കാര്‍ഡ് വിവരങ്ങളും ജനന തീയ്യതിയും നല്കി കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
മസ്കത്ത്, സലാല വിമാനത്താവളങ്ങള്‍, ഇവിടങ്ങളിലെ ഡ്രൈവ് ത്രൂ ടെസ്റ്റിങ് കേന്ദ്രങ്ങള്‍, അല്‍ ദറ ബോര്‍ഡര്‍ ക്രോസിങ് (മുസന്ദം), സൊഹാര്‍, മുസന്ദം, ദിബ്ബ, നിസ്വ, റുസൈല്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ ഫിറ്റ്നസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളുടെ ഫലമാണ് ഓണ്‍ലൈനില്‍ ലഭിക്കുക. ഇതിനായി covid19.emushrif.om എന്ന വെബ്സൈറ്റാണ് സന്ദര്‍ശിക്കേണ്ടത്. ആറ് റിയാലാണ് ഫീസ്. സര്‍ട്ടിഫിക്കറ്റില്‍ ഡിജിറ്റല്‍ സ്റ്റാമ്പും പരിശോധനയ്ക്കും സ്ഥിരീകരണത്തിനുമായി ക്യു.ആര് കോഡും നല്കിയിട്ടുണ്ടാകും.