ന്യൂഡല്‍ഹി: കോവിഡ് അതിരൂക്ഷമായി ബാധിച്ച ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തും. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുക.
സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതിയെ കുറിച്ചും മുന്നൊരുക്കങ്ങളെ കുറിച്ചുമാണ് യോഗം ചര്‍ച്ച ചെയ്യുക. രാജ്യത്തെ 63% കോവിഡ് കേസുകളും മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം, തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയിരിക്കുകയാണ്. ഇതോടെ സാംസ്‌കാരികവും രാഷ്ട്രിയവുമായ വിവിധ പരിപാടികളില്‍ 100 പേര്‍ക്ക് വരെ പങ്കെടുക്കാം.