കൊവിഡ്; രാജ്യത്ത് മൂന്ന് കോടി കടന്ന് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ മൂന്നു കോടി കടന്നു. 2020 ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. 323 ദിവസമെടുത്ത് 2020 ഡിസംബര്‍ 18ന് ഒരു കോടി കടന്നു. രണ്ടാം വ്യാപനം തീവ്രമായതോടെ 136 ദിവസമെടുത്ത് മെയ് മൂന്നിന് രണ്ടു കോടിയിലെത്തി. പിന്നീട് 50 ദിവസംകൊണ്ട് രണ്ടു കോടിയില്‍നിന്ന് മൂന്നു കോടിയിലെത്തി. അമേരിക്കയില്‍ മാത്രമാണ് മൂന്നു കോടിയിലേറെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്, 3.44 കോടി.

അതേസമയം, പ്രതിദിന രോഗികള്‍ 42,640 ആയി ചുരുങ്ങി. 91 ദിവസത്തിനുശേഷമാണ് അമ്പതിനായിരത്തില്‍ കുറയുന്നത്. 1167 പേര്‍കൂടി മരിച്ചു. ആകെ മരണം 3.90 ലക്ഷത്തിലേറെയായി. രോഗസ്ഥിരീകരണ നിരക്ക് 15 ദിവസമായി അഞ്ച് ശതമാനത്തില്‍ താഴെയാണ്.

Top