തൃശൂരില്‍ കൊവിഡ് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇതോടെ രോഗികള്‍ 179 ആയി

തൃശൂര്‍: തൃശൂര്‍ജില്ലയില്‍ ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 179 ആയി വര്‍ധിച്ചു. ജൂണ്‍ 4 ന് അബുദാബിയില്‍ നിന്ന് ഇഞ്ചമുടി സ്വദേശി, മെയ് 27 ന് മുംബൈയില്‍ നിന്നെത്തിയ പുതുക്കാട് സ്വദേശി, മെയ് 29 ന് കര്‍ണ്ണാടകയില്‍ നിന്നെത്തിയ ചെങ്ങല്ലൂര്‍ സ്വദേശി, 27 ന് മുംബൈയില്‍ നിന്നെത്തിയ പുതുക്കാട് സ്വദേശി, നെടുപുഴയില്‍ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപട്ടികയിലുണ്ടായ 51 കാരി, നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന ചേര്‍പ്പ് സ്വദേശിനി, ജൂണ്‍ 6 ന് യു പിയില്‍ നിന്ന് മടങ്ങിയെത്തിയ വേലൂക്കര സ്വദേശിനി, 25 ന് മുംബൈയില്‍ നിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച 126 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചു ആശുപത്രിയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ കുമാരന്റെ സ്രവ പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്.

Top