മലപ്പുറം: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ കുഴഞ്ഞുവീണ് മരിച്ചു. തിരൂരിലെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാളാണഅ മരിച്ചത്. തിരൂര്‍ അന്നാര സ്വദേശി താണിക്കാട്ട് അന്‍വറാണ് മരിച്ചത്.
യുഎഇയില്‍ നിന്നെത്തിയ ഇയാള്‍ കഴിഞ്ഞ പത്ത് ദിവസമായി തിരൂരിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. പ്രമേഹം കുറഞ്ഞതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.