റിപ്പബ്ലിക് ദിന പരേഡിനെത്തിയ 150ഓളം പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന, സൈനിക ദിന പരേഡുകളില്‍ പങ്കെടുക്കുന്നതിന് എത്തിയ 150-ഓളം സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയിലെത്തിയ ആയിരത്തിലധികം സൈനികരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതില്‍ നൂറ്റമ്പതോളം സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗബാധ സ്ഥിരീകച്ചവരില്‍ മിക്കവര്‍ക്കും ലക്ഷണങ്ങളില്ല.

രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ സുരക്ഷിതമായി പരേഡുകള്‍ നടത്തുന്നതിന് പ്രത്യേക പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു.

ജനുവരി 26-ന് രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥിയായിരിക്കും. യു.കെയില്‍ പുതിയ വകഭേദത്തിലുള്ള കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യമാണെങ്കിലും ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം ഉണ്ടാവുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Top