ഇന്‍ഡോറിലെ ജ്വല്ലറിയില്‍ 31 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ജ്വല്ലറിയില്‍ 31 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജ്വല്ലറി താത്ക്കാലികമായി അടച്ചു. ഇന്‍ഡോറിലെ ആനന്ദ് ജൂവലറിയിലെ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ശുചീകരണത്തിനും അണുവിമുക്തമാക്കുന്നതിനുമായാണ് ജ്വല്ലറി അടച്ചത്.

ഉറവിടം വ്യക്തമല്ലാത്തതിനാല്‍ കഴിഞ്ഞ ഒരാഴ്ച ജ്വല്ലറി സന്ദര്‍ശിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. ദീപാവലി, ധന്‍തേരസ് തുടങ്ങിയ ആഘോഷച്ചടങ്ങുകളോടനുബന്ധിച്ച് വ്യാപാരകേന്ദ്രങ്ങളില്‍ ധാരാളം ജനങ്ങളാണ് തിങ്ങിക്കൂടിയത്.

Top