കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മഹാരാഷ്ട്രയില്‍ 8483 പൊലീസുകാര്‍ക്ക് കോവിഡ്

മുംബൈ: മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്ത് ഇതുവരെ പൊലീസ് സേനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8,483 ആയി. 93 പേര്‍ രോഗബാധയെ തുടര്‍ന്നു മരണപ്പെട്ടു.

നിലവില്‍ 1,919 പൊലീസുകാരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 6,471 ഉദ്യോഗസ്ഥര്‍ രോഗമുക്തി നേടി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് 3,66,368 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Top