ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അസിസ്റ്റന്റ് ഫിസിയോ തെറാപിസ്റ്റിന് കോവിഡ്

ദുബായ്: ഐ.പി.എല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സില്‍ കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി ടീമിനൊപ്പമുള്ള അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ടൂര്‍ണമെന്റിനായി ദുബായിലെത്തി നടത്തിയ ആദ്യ രണ്ട് കോവിഡ് പരിശോധനകളില്‍ നെഗറ്റീവ് ആയ അദ്ദേഹം മൂന്നാമത്തെ പരിശോധനയിലാണ് പോസിറ്റീവ് ആയത്.

നിലവില്‍ അദ്ദേഹം 14 ദിവസത്തെ ഐസൊലേഷനിലാണ്. ഇനി രണ്ട് തവണ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയാല്‍ മാത്രമേ ടീമിനൊപ്പം ചേരാനാകൂ. ടീമിലെ താരങ്ങളുമായോ മറ്റു കോച്ചിങ് സ്റ്റാഫുമായോ യാതൊരു സമ്പര്‍ക്കവും ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും ഐ.പി.എല്‍ അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്ത ഐ.പി.എല്‍ ടീം ആണ് ഡല്‍ഹി ക്യാപിറ്റല്‍സ്. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ രണ്ടു താരങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Top