കൊല്‍ക്കത്ത: വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് 85കാരനായ ചാറ്റര്‍ജിക്ക് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായിരുന്ന സൗമിത്ര ചാറ്റര്‍ജിയെ ഇന്നലെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇന്ന് ഫലം ലഭിച്ചപ്പോള്‍ പോസിറ്റീവ് ആയതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. ചാറ്റര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്.