ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വിവരം അറിയിച്ചത്. കോവിഡ് രോഗിയുമായി സമ്പര്‍ക്കം വന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ക്വാറന്റീനിലായിരുന്നു മുഖ്യമന്ത്രി. ചില ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം ടെസ്റ്റിന് വിധേയനായത്.
‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു കോവിഡ് പോസിറ്റീവ് വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി സ്വവസതിയില്‍ കഴിയുകയാണ് ഞാന്‍. രണ്ട് ദിവസമായുള്ള ചില ലക്ഷണങ്ങള്‍ കാരണം എനിക്ക് ഇന്ന് കോവിഡ് -19 പരിശോധന നടത്തി. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്’, മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.