അഭിഭാഷകര്‍ക്ക് കോവിഡ്; കോഴിക്കോട് കോടതി നടപടികള്‍ ഓണ്‍ലൈനില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് കോടതികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനിയൊരറിയിപ്പ് ഉണ്ടാവും വരെ കോടതികളില്‍ വിര്‍ച്വല്‍ മീറ്റിംഗ് മാത്രമേ ഉണ്ടാവൂ.

കോടതി ജീവനക്കാരിലും അഭിഭാഷകരിലും കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കോടതി നടപടികള്‍ ഓണ്‍ലൈനാക്കുന്നത്. കോഴിക്കോട് ബാര്‍ അസോസിയേഷനാണ് കോടതി നടപടികള്‍ ഓണ്‍ലൈനിലാക്കണമെന്ന അപേക്ഷ നല്‍കിയത്.

അപേക്ഷ അംഗീകരിച്ച കേരള ഹൈക്കോടതി ഇതിനായി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കോഴിക്കോട് ജില്ലാ കോടതി കോംപ്ലക്‌സിലെ എല്ലാ കോടതികളും, മാറാട് അഡീഷണല്‍ കോടതി, വഖഫ് ട്രീബ്യൂണല്‍ എന്നിവിടങ്ങളിലും നിയന്ത്രണം ബാധകമായിരിക്കും

Top