മേഘാലയ മുഖ്യമന്ത്രിയ്ക്ക് കോവിഡ്

Conrad Sangma

മേഘാലയ: മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സംഗ്മയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങളോടെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് അദ്ദേഹം.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മുഖ്യമന്ത്രി ട്വിറ്റിലൂടെ നിര്‍ദേശം നല്‍കി. അവശ്യമെങ്കില്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top