തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റിലെ നൂറിലേറെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് പിന്നാലെയാണ് കൊവിഡ് വ്യാപനം രൂക്ഷമായത്.
ഈ പശ്ചാത്തലത്തില്‍ സഭാ സമിതികള്‍ യോഗങ്ങള്‍ ഉള്‍പ്പെടെ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലെജിസ്്‌ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി. ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷ മുന്‍നിര്‍ത്തി രോഗനിയന്ത്രണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. അടുത്ത രണ്ടാഴ്ചത്തേക്ക് നിയമസഭ സെക്രട്ടേറിയറ്റില്‍ അടിയന്തര കോവിഡ് നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു.