രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

ജയ്പുര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് അദ്ദേഹം സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. വസതിയിലെയും ഓഫീസിലെയും പത്ത് ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്ലര്‍ക്ക് ഉള്‍പ്പടെ ഒന്‍പത് ജീവനക്കാര്‍ക്കും വസതിയിലെ ഒരു ജീവനക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. അത്യാവശ്യ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ കാണേണ്ടവര്‍ക്ക് അദ്ദേഹത്തിന്റെ ഓഫീസിലെയും വസതിയിലെയും സുരക്ഷാ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. മുഖ്യമന്ത്രിയുടെ വസതിയില്‍ നിശ്ചയിച്ചിരുന്ന മന്ത്രിസഭായോഗവും റദ്ദാക്കിയിട്ടുണ്ട്.

Top