പ്രധാനമന്ത്രിക്കൊപ്പം ഭൂമിപൂജയില്‍ പങ്കെടുത്ത രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് മേധാവിക്ക് കോവിഡ്

ലക്‌നോ: അയോധ്യയിലെ രാമജന്മഭൂമി പൂജ ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട രാമ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ദ് നൃത്യാ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. മഥുരയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷം നടന്ന പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോള്‍ മഥുരയിലാണ് ഉള്ളതെന്നാണ് വിവരം. ശ്വാസതടസ്സത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

വേദിയില്‍ പ്രധാനമന്ത്രിയും മഹന്ദ് നൃത്യയും ഉള്‍പ്പടെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് ചടങ്ങുകള്‍ നടന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബന്‍ പട്ടേല്‍, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത് എന്നിവരാണ് വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍.

Top