പത്തനംതിട്ട: പത്തനംതിട്ടയില്‍ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത രണ്ട് അഭിഭാഷകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷമുള്ള ആഹ്ലാദ പ്രകടനത്തിലടക്കം പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെയും ഇന്റലിന്‍സിന്റേയും നിര്‍ദേശങ്ങള്‍ മറികടന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ജില്ലയിലെ പകുതിയിലധികം അഭിഭാഷകരും ഇതോടെ നിരീക്ഷണത്തിലായി. സെപ്റ്റംബര്‍ 29ന് നടന്ന തെരഞ്ഞെടുപ്പില്‍ 332 അഭിഭാഷകര്‍ പങ്കെടുത്തിരുന്നു.
നേരത്തെ, പത്തനംതിട്ട ഡിഎംഒ തെരഞ്ഞെടുപ്പ് വിലക്കിയിരുന്നു. അടുത്ത ആറ് ആഴ്ച കാലത്തേക്ക് തെരഞ്ഞെടുപ്പ് നടത്തരുതെന്നായിരുന്നു ഡിഎംഒ ബാര്‍ അസോസിയേഷന് നല്‍കിയ നിര്‍ദേശം. ഇതു മറികടന്നാണ് അഭിഭാഷകര്‍ തെരഞ്ഞെടുപ്പ് നടത്തിയത്.