ആശങ്ക; സംസ്ഥാനത്തെ കോവിഡ് ടി.പി.ആര്‍ നിരക്ക് കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതിപ്പെടുത്തുന്ന നിലയിലേക്ക് കോവിഡ് ടി.പി.ആര്‍ നിരക്ക് കുതിച്ചുയര്‍ന്നു. 30.55 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

തിരുവനന്തപുരത്ത് 3917ഉം എറണാകുളത്ത് 3204ഉം പ്രതിദിന രോഗികള്‍. തിരുവനന്തപുരത്തെ എല്ലാ പൊതുപരിപാടികളും റദ്ദ് ചെയ്തു. 36 ആണ് ജില്ലയിലെ ടി.പി.ആര്‍. കോവിഡ് ക്ലസ്റ്ററായ മാര്‍ ഇവാനിയോസ് കോളജ് അടച്ചു. 62 പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു.

എറണാകുളത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെയ്ക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേയ്ക്ക് അടച്ചിടാനും കലക്ടറുടെ ഉത്തരവ്.

കോഴിക്കോട്ട് ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തില്‍ 51 സാമ്പിളുകളില്‍ 38 എണ്ണത്തില്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു. സമൂഹ വ്യാപന ആശങ്ക ശക്തമാക്കുന്നതാണ് ഇത്. ഗുരുതര രോഗികളുടെ എണ്ണം ഉയരുന്നതിനാല്‍, കേസുകള്‍ നേരിടാനുള്ള കര്‍മ്മ പദ്ധതിയുടെ ആദ്യഘട്ടത്തിലേക്ക് സര്‍ക്കാര്‍ കടക്കും.

15 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ബുധനാഴ്ച മുതല്‍ സ്‌കൂളില്‍ വാക്‌സിനേഷന്‍ യ!ജ്ഞം ആരംഭിക്കും. 500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സെറ്റുകളായി തെരഞ്ഞെടുത്താണ് വാക്‌സിന്‍ നല്‍കുക.

Top