തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ തൂങ്ങിമരിച്ചു. പള്ളിത്തുറ സ്വദേശി ജോയി(47)യാണ് മരിച്ചത്. ഈ മാസം 27 നാണ് ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ജോയിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഇരിക്കവെയാണ് മരണം.
അതേസമയം തിരുവനന്തപുരം പുല്ലുവിള ക്ലസ്റ്ററില്‍പ്പെട്ട കൊച്ചുതുറയില്‍ വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലെ 27 അന്തേവാസികള്‍ക്കും ആറ് കന്യാസ്ത്രീകള്‍ക്കും രണ്ട് ജോലിക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അന്തേവാസികള്‍ എല്ലാവരും ഏറെ പ്രായം ചെന്നവരാണ്. ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.