സാമ്പത്തിക പ്രതിസന്ധി; രണ്ടാമത്തെ ഉത്തേജക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി രണ്ടാമത്തെ ഉത്തേജക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. ഗ്രാമീണ സമ്പദ് വ്യവസ്ഥ, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, അസംഘടിത മേഖല എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ളതായിരിക്കും പാക്കേജെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്മണ്യന്‍ പറഞ്ഞു.

ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്ക് അടിയന്തര സഹായധന പാക്കേജും പ്രഖ്യാപിച്ചേക്കും. ആറുലക്ഷം കോടിയുടെ ഉത്തേജകപാക്കേജാണ് വ്യവസായമേഖല പ്രതീക്ഷിക്കുന്നത്. മൊത്ത ആഭ്യന്ത ഉത്പാദനത്തിന്റെ (ജി.ഡി.പി.) മൂന്നുശതമാനമെങ്കിലും പാക്കേജായി പ്രഖ്യാപിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളില്‍ വ്യവസായ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യ മേഖലയിലെ പ്രവൃത്തികളുടെ വേഗം കൂട്ടുന്നതിനും പെട്ടെന്നു നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Top