ന്യൂഡല്‍ഹി: കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 3,37,704 പുതിയ കൊവിഡ് കേസുകള്‍. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.
3,47,254 ആയിരുന്നു മുന്‍ ദിവസം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം. 19,60,954 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. അതേസമയം ഒമിക്രോണ്‍ കേസുകളുടെ എണ്ണം 10,050 ആയി ഉയര്‍ന്നു. മുന്‍ ദിവസങ്ങളിലെ അപേക്ഷിച്ച് 3.69 ശതമാനം വര്‍ദ്ധനവാണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.
നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,13,365 ആണ്. 93.31 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24മണിക്കൂറിനിടെ 2,42,676 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 3,63,01,482 ആയി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.22 ശതമാനമാണ്. 488 കൊവിഡ് മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,88,884 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. 48,270 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ രോഗികളുടെ 14.29 ശതമാനവും മഹാരാഷ്ട്രയിലാണ്. 48,049 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കര്‍ണാടകയാണ് രണ്ടാം സ്ഥാനത്ത്. 41,668 പുതിയ കേസുകള്‍ സ്ഥിരീകരിച്ച കേരളം രോഗബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാമതാണ്.
അതേസമയം വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 61.16 കോടി ഡോസ് വാക്‌സിനാണ് രാജ്യവ്യാപകമായി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 67,49,746 ഡോസ് വാക്‌സിനാണ് രാജ്യത്ത് നല്‍കിയത്.