രാജ്യത്ത് 15,102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 31,377 പേര്‍ക്ക് രോഗമുക്തി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,102 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 4,28,67,031 ആയി ഉയര്‍ന്നു. സജീവ കേസുകള്‍ 1,64,522 ആണ്, ഇത് മുഴുവന്‍ കേസുകളുടെ 0.38 ശതമാനമാണ്. ഇന്നലെ 278 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,377 പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ മൊത്തം വീണ്ടെടുക്കല്‍ 4,21,89,887 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് നിലവില്‍ 98.42 ശതമാനമാണ്. കേരളത്തില്‍ 130 മരണങ്ങള്‍ ഉണ്ടായതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. മൊത്തം മരണസംഖ്യ 5,12,622 ആയി ഉയര്‍ന്നു.

കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,83,438 ടെസ്റ്റുകള്‍ നടത്തിയതായി കേന്ദ്ര മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റീവ് നിരക്ക് 1.28 ശതമാനമാണ്. രാജ്യവ്യാപകമായി വാക്‌സിനേഷന്‍ െ്രെഡവിന് കീഴില്‍ ഇതുവരെ 176.19 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.

Top