രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്. 22 മാസത്തിനിടെയുള്ള ഏറ്റവും കുറവ് കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. 3116 പുതിയ കോവിഡ് കേസുകളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 676 ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.

രാജ്യത്ത് കോവിഡ് ബാധിച്ച മൊത്തം പേരുടെ എണ്ണം 4.3 കോടി ആയി. 38069 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ത്യയില്‍ ആകെ മൊത്തം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,15,850 ആയി.

കോവിഡ് അതിതീവ്രവ്യാപനത്തിന്റെ ആശങ്ക കേരളത്തിലും കുറഞ്ഞുതുടങ്ങി. കോവിഡ് സ്ഥിരീകരിക്കുന്നവരുടെയും ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെയും എണ്ണം കേരളത്തില്‍ ഗണ്യമായി കുറഞ്ഞു. മരണനിരക്കിലും കുറവുണ്ട്.

Top