റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം അമ്പതില്‍ താഴെയായി. ശനിയാഴ്ച 39 പേര്‍ക്ക് മാത്രമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്നവരില്‍ 50 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറു പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാജ്യത്ത് ഇന്ന് 32,549 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. 5,46,882 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,892 പേര്‍ രോഗമുക്തരായി. 8,694 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,296 പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. 255 പേര്‍ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനം. 1.6 ശതമാനമാണ് മരണനിരക്ക്. രാജ്യത്തെ വിവിധ മേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: റിയാദ് 12, മക്ക 12, കിഴക്കന്‍ പ്രവിശ്യ 4, മദീന 3, ജീസാന്‍ 2, നജ്‌റാന്‍ 2, അല്‍ഖസീം 1, അസീര്‍ 1, തബൂക്ക് 1, അല്‍ജൗഫ് 1. രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിനേഷന്‍ 41,402,984 ഡോസ് കവിഞ്ഞു.