റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ പുതുതായി 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 72 പേര്‍ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചു പേര്‍ മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാജ്യത്ത് ഇന്ന് 51,621 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. 5,46,792 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,783 പേര്‍ രോഗമുക്തരായി. 8,684 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,325 പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. 279 പേര്‍ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനം. 1.6 ശതമാനമാണ് മരണനിരക്ക്. രാജ്യത്തെ വിവിധ മേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: റിയാദ് 19, മക്ക 11, കിഴക്കന്‍ പ്രവിശ്യ 6, മദീന 6, ജീസാന്‍ 3, അസീര്‍ 3, അല്‍ഖസീം 2, നജ്‌റാന്‍ 2, തബൂക്ക് 2, ഹായില്‍ 1, അല്‍ജൗഫ് 1, വടക്കന്‍ അതിര്‍ത്തി മേഖല 1. രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിനേഷന്‍ 41,288,515 ഡോസ് കവിഞ്ഞു.