റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 50 പേര്‍ക്ക് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതായും 53 സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
48,516 കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടന്നത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 5,47,035 ഉം രോഗമുക്തരുടെ എണ്ണം 5,36,079 ഉം ആയി. 8,709 ആണ് ആകെ മരണസംഖ്യ. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 227 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി ഭേദമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്!ത് രോഗികളുടെ എണ്ണം: ജിദ്ദ 8, റിയാദ് 6, ബുറൈദ 2, ത്വാഇഫ് 2, ഖൈബര്‍ 2, മറ്റ് 30 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 41,830,422 ഡോസ് കവിഞ്ഞു.