സൗദി അറേബ്യയില്‍ ഇന്ന് 55 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 55 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 52 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

53,795 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,704 ആയി. ഇതില്‍ 5,36,730 പേരും സുഖം പ്രാപിച്ചു. ആകെ 8,751 പേര്‍ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 122 പേര്‍ക്ക് മാത്രമാണ് ഗുരുതരാസ്ഥയിലുള്ളത്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 43,953,509 ഡോസ് കവിഞ്ഞു. ഇതില്‍ 23,753,529 എണ്ണം ആദ്യ ഡോസ് ആണ്. 20,199,980 എണ്ണം സെക്കന്‍ഡ് ഡോസും. 1,676,400 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 8, മക്ക 5, ദമ്മാം 4, നജ്‌റാന്‍ 3, ബുറൈദ 2, ബുഖൈരിയ 2, മറ്റ് 17 സ്ഥലങ്ങളില്‍ ഓരോ രോഗികള്‍ വീതം.

Top