റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് പുതിയതായി 221 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 3,174 ആയി മാറിയിരുന്നു. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ ആകെ എണ്ണം 927 ആയി കുറഞ്ഞു.് 927 പേരാണ്് ഗുരുതരാവസ്ഥയിലുള്ളത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 386 പേര്‍ സുഖം പ്രാപിക്കുകയും രാജ്യത്ത് പല ഭാഗങ്ങളിലായി ഏഴ് പേര്‍ മരിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് ഇന്ന് 54,231 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,44,225 ആയി. ഇതില്‍ 5,32,512 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,539 ആയി.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 66, മക്ക 36, കിഴക്കന്‍ പ്രവിശ്യ 21, ജീസാന്‍ 20, അല്‍ഖസീം 19, അസീര്‍ 15, മദീന 15, നജ്‌റാന്‍ 9, ഹായില്‍ 8, തബൂക്ക് 5, വടക്കന്‍ അതിര്‍ത്തി മേഖല 3, അല്‍ജൗഫ് 3, അല്‍ബാഹ 1. രാജ്യത്താകെ 36,474,179 ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കി.