സൗദി അറേബ്യയില്‍ പുതുതായി 47 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 47 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 58 പേര്‍ കൂടി സുഖം പ്രാപിച്ചു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു.

44,317 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് രാജ്യത്ത് നടന്നത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,065 ആയി. ഇതില്‍ 5,37,095 പേരും സുഖം പ്രാപിച്ചു. ആകെ 8,770 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

രാജ്യത്ത് വാക്‌സിനേഷന്‍ 44,904,419 ഡോസ് കവിഞ്ഞു. ഇതില്‍ 23,979,412 എണ്ണം ആദ്യ ഡോസ് ആണ്. 20,925,007 എണ്ണം സെക്കന്‍ഡ് ഡോസും. 1,689,311 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 10, മക്ക 3, ത്വാഇഫ് 3, തബൂക്ക് 2, മറ്റ് 15 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.

Top