റിയാദ്: സൗദി അറേബ്യയില്‍ 51 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 59 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. രാജ്യത്താകെ 24 മണിക്കൂറിനിടെ ഒരാള്‍ മാത്രമാണ് കൊവിഡ് കാരണം മരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 46,630 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,162 ആയി. ഇതില്‍ 5,37,208 പേരും സുഖം പ്രാപിച്ചു. ആകെ 8,774 പേര്‍ മരിച്ചു.
ഇപ്പോഴുള്ള രോഗബാധിതരില്‍ 77 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയില്‍. വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഈ 77 പേരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
കൊവിഡ് വാക്‌സിനേഷന്‍ നാലര കോടി കവിഞ്ഞു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ ഇതുവരെ 45,056,637 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,018,342 എണ്ണം ആദ്യ ഡോസ് ആണ്. 21,038,295 എണ്ണം സെക്കന്‍ഡ് ഡോസും. 1,691,245 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്.
അതിനിടെ രാജ്യത്ത് രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 11, മക്ക 3, ഖത്വീഫ് 2, ദഹ്‌റാന്‍ 2, അല്‍ഉല 2, ഹഫര്‍ 2, മറ്റ് 16 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.