സൗദിയില്‍ പുതുതായി 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് മരണം

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 43 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരില്‍ 38 പേര്‍ സുഖം പ്രാപിച്ചു.

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,48,205 ആയി. ഇവരില്‍ 5,37,246 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. ആകെ 8776 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് ജീവന്‍ നഷ്ടമായത്.

സൗദിയില്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 74 ആയി കുറഞ്ഞു. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 98 ശതമാനവും മരണ നിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Top