സൗദി അറേബ്യയില്‍ ഇന്ന് 56 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചു. 56 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം 49 രോഗബാധിതര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 45,650 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നു.

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,530 ആയി. ഇതില്‍ 5,37,502 പേരും സുഖം പ്രാപിച്ചു. ആകെ 8,790 പേര്‍ മരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 64 പേരുടെ നില ഗുരുതരമാണ്. വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 22, ജിദ്ദ 9, മദീന 4, ഖോബാര്‍ 4, മക്ക 2, മറ്റ് 15 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. രാജ്യത്താകെ ഇതുവരെ 45,576,929 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,168,721 എണ്ണം ആദ്യ ഡോസ് ആണ്. 21,408,208 എണ്ണം സെക്കന്‍ഡ് ഡോസും. 1,699,045 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്.

Top