റിയാദ്: സൗദി അറേബ്യയില്‍ ഇപ്പോള്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളില്‍ 51 പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം, രാജ്യത്ത് ചികിത്സയിലായിരുന്ന കൊവിഡ് രോഗികളില്‍ 32 പേര്‍ കൂടി സുഖം പ്രാപിച്ചു. പുതിയതായി 45 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 51,302 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്!ത രോഗ ബാധിതരുടെ എണ്ണം 5,48,805 ആയി. ഇതില്‍ 5,37,722 പേരും സുഖം പ്രാപിച്ചു. ആകെ 8,800 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 51 പേരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്താകെ ഇതുവരെ 46,220,859 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,272,484 എണ്ണം ആദ്യ ഡോസ് ആണ്. 21,678,992 എണ്ണം സെക്കന്‍ഡ് ഡോസും. 1,704,179 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 269,383 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 9, മക്ക 3, മദീന 3, ദമ്മാം 2, ഖോബാര്‍ 2, യാംബു 2, മറ്റ് 11 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.