റിയാദ്: സൗദി അറേബ്യയില്‍ 43 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയില്‍ രാജ്യത്ത് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്ത് നിലവിലെ രോഗബാധിതരില്‍ 39 പേര്‍ കൂടി സുഖം പ്രാപിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 17,615 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,848 ആയി. ഇതില്‍ 5,37,761 പേരും സുഖം പ്രാപിച്ചു. ആകെ 8,802 പേര്‍ മരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 52 പേരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്താകെ ഇതുവരെ 46,253,992 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,280,736 എണ്ണം ആദ്യ ഡോസ് ആണ്. 21,699,693 എണ്ണം സെക്കന്‍ഡ് ഡോസും. 1,704,527 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 273,563 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 8, മക്ക 2, മദീന 2, യാംബു 2, മറ്റ് 14 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.