റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് രോഗമുക്തി നേടുന്നവരുടെ പ്രതിദിന കണക്കില്‍ വര്‍ധന. ഇന്ന് 75 പേര്‍ കൂടിയാണ് പുതുതായി സുഖം പ്രാപിച്ചത്. 43 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഒരു കൊവിഡ് മരണമാണ് രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,48,973 ഉം രോഗമുക്തരുടെ എണ്ണം 5,37,933 ഉം ആയി. ആകെ മരണസംഖ്യ 8,805 ആയി ഉയര്‍ന്നു. ചികിത്സയില്‍ കഴിയുന്നവരില്‍ 50 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 8, മദീന 3, മക്ക 3, ഖോബാര്‍ 2, മറ്റ് 13 സ്ഥലങ്ങളില്‍ ഓരോ രോഗികള്‍ വീതം. സൗദി അറേബ്യയില്‍ ഇതുവരെ 46,348,986 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു.