സൗദിയില്‍ ഇന്ന് 102 കോവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് മുക്തരുടെ പ്രതിദിന എണ്ണം നൂറില്‍ താഴെയായി. ഇന്ന് 74 പേര്‍ മാത്രമാണ് സുഖം പ്രാപിച്ചത്. 102 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേര്‍ കൂടി മരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാജ്യത്ത് ഇന്ന് 55,462 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,829 ആയി. ഇതില്‍ 5,34,908 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,610 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,311 ആയി കുറഞ്ഞു. ഇതില്‍ 542 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 38, മക്ക 19, കിഴക്കന്‍ പ്രവിശ്യ 7, ജീസാന്‍ 7, മദീന 7, അല്‍ഖസീം 5, അസീര്‍ 4, നജ്‌റാന്‍ 4, തബൂക്ക് 3, അല്‍ജൗഫ് 2, വടക്കന്‍ അതിര്‍ത്തി മേഖല 2, ഹായില്‍ 2, അല്‍ബാഹ 2. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 39,005,717 ഡോസ് ആയി.

Top