സൗദിയില്‍ ഇന്ന് 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ്  ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം 46 ആയി കുറഞ്ഞു. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. അതെസമയം ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ടുപേര്‍ കൂടി ഇന്ന് മരിച്ചു. 43 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരില്‍ 51 പേര്‍ സുഖം പ്രാപിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

വിവിധ ഭാഗങ്ങളിലായി 42,741 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,103 ആയി. ഇതില്‍ 5,37,100 പേരും സുഖം പ്രാപിച്ചു. ആകെ 8,809 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 46,585,754 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,365,565 എണ്ണം ആദ്യ ഡോസ് ആണ്. 21,919,593 എണ്ണം സെക്കന്‍ഡ് ഡോസും. 1,708,588 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 300,596 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 13, റിയാദ് 10, മക്ക 4, ദമ്മാം 3, മറ്റ് 13 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.

Top