റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 3,013 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 4,824 പേര്‍ സുഖം പ്രാപിച്ചു. രോഗബാധിതരില്‍ മൂന്ന് പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,05,637 ആയി. ആകെ രോഗമുക്തരുടെ എണ്ണം 6,62,819 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 8,953 ആയി.
രാജ്യത്താകെ ചികിത്സയില്‍ കഴിയുന്നത് 33,865 പേരാണ്. ഇതില്‍ 1,056 പേരാണ് ഗുരുതരനിലയില്‍. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 93.93 ശതമാനവും മരണനിരക്ക് 1.26 ശതമാനവുമായി. 24 മണിക്കൂറിനിടെ 113,246 ആര്‍.ടിപി.സി.ആര്‍ പരിശോധനകള്‍ നടത്തി.
റിയാദ് – 1,029, ജിദ്ദ – 237, ഹുഫൂഫ് – 164, ദമ്മാം – 148, മദീന – 90, മക്ക – 81, അബഹ – 73 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,82,60,845 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,56,36,358 ആദ്യ ഡോസും 2,37,74,765 രണ്ടാം ഡോസും 88,49,722 ബൂസ്റ്റര്‍ ഡോസുമാണ്.