സൗദി അറേബ്യയില്‍ ഇന്ന് 2,523 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ നാലുപേര്‍ മരിച്ചു. പുതുതായി 2,523 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 3,825 പേര്‍ സുഖം പ്രാപിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,24,525 ആയി. ആകെ രോഗമുക്തരുടെ എണ്ണം 6,85,536 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 8,969 ആയി.

രാജ്യത്താകെ ചികിത്സയില്‍ കഴിയുന്നത് 30,020 പേരാണ്. ഇതില്‍ 1,040 പേരാണ് ഗുരുതര നിലയില്‍. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 94.61 ശതമാനവും മരണനിരക്ക് 1.23 ശതമാനവുമായി. 24 മണിക്കൂറിനിടെ 116,200 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടത്തി.

റിയാദ് 851, ജിദ്ദ 172, ദമ്മാം 163, ഹുഫൂഫ് 101, മദീന 74, മക്ക 58 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,91,95,218 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,57,35,742 ആദ്യ ഡോസും 2,38,92,160 രണ്ടാം ഡോസും 95,67,316 ബൂസ്റ്റര്‍ ഡോസുമാണ്.

Top