സൗദിയില്‍ 1,376 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം 933 പേരായി കുറഞ്ഞു. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 20,861 പേരാണ്. ഇതിലാണ് 933 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. അതെസമയം 24 മണിക്കൂറിനിടെ 1,376 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

നിലവിലെ രോഗികളില്‍ 2,596 പേര്‍ സുഖം പ്രാപിച്ചു. രാജ്യവ്യാപകമായി കോവിഡ് മൂലം മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,37,334 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,07,492 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 8,981 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.95 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമായി.

24 മണിക്കൂറിനിടെ 93,492 ആര്‍.ടിപി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 391, ദമ്മാം 105, ജിദ്ദ 91, ജിസാന്‍ 53, മക്ക 48, മദീന 46, അബഹ 41 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 6,00,26,981 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,58,35,592 ആദ്യ ഡോസും 2,40,24,474 രണ്ടാം ഡോസും 1,01,66,915 ബൂസ്റ്റര്‍ ഡോസുമാണ്.

Top