റിയാദ്: സൗദിയില്‍ ആശ്വാസമായി പുതിയ കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തില്‍ താഴെയെത്തി. ശനിയാഴ്ച 997 പുതിയ രോഗികളും 1,928 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,38,331 ഉം രോഗമുക്തരുടെ എണ്ണം 7,09,420 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,982 ആയി. നിലവില്‍ 19,929 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 876 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.
ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.08 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 295, ദമ്മാം 86, ജിദ്ദ 70, ഹുഫൂഫ് 42, ജിസാന്‍ 30, ത്വാഇഫ് 28, മദീന 26, ബുറൈദ 24, മക്ക 23. സൗദി അറേബ്യയില്‍ ഇതുവരെ 6,00,93,317 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 2,58,42,521 ആദ്യ ഡോസും 2,40,35,875 രണ്ടാം ഡോസും 1,02,14,921 ബൂസ്റ്റര്‍ ഡോസുമാണ്.