സൗദിയില്‍ ഇന്ന് 75 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് പുതിയതായി 75 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരില്‍ 64 പേര്‍ കൊവിഡ് മുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേര്‍ കൂടി മരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് ഇന്ന് 53,730 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു.

5,46,411 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,373 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,651 ആയി. കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,387 ആണ്. ഇതില്‍ 378 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണ നിരക്ക് 1.6 ശതമാനവുമാണ്.

രാജ്യത്തെ വിവിധ മേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: മക്ക 18, റിയാദ് 15, മദീന 7, കിഴക്കന്‍ പ്രവിശ്യ 7, ജീസാന്‍ 6, അല്‍ഖസീം 5, തബൂക്ക് 5, നജ്‌റാന്‍ 3, ഹായില്‍ 3, അസീര്‍ 2, വടക്കന്‍ അതിര്‍ത്തി മേഖല 2, അല്‍ജൗഫ് 1, അല്‍ബാഹ 1. രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിനേഷന്‍ 40,480,449 ഡോസ് കവിഞ്ഞു.

Top