സൗദിയില്‍ ഇന്ന് 70 പേര്‍ക്ക് കൊവിഡ്; അഞ്ച് മരണം

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് പുതുതായി 70 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരില്‍ 81 പേര്‍ കൊവിഡ് മുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേര്‍ കൂടി മരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് ഇന്ന് 44,013 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു.

5,46,549 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,531 പേര്‍ രോഗമുക്തരായി. 8,661 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,357 പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. 343 പേര്‍ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണ നിരക്ക് 1.6 ശതമാനവുമാണ്.

രാജ്യത്തെ വിവിധ മേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: റിയാദ് 21, മക്ക 19, കിഴക്കന്‍ പ്രവിശ്യ 7, മദീന 6, അല്‍ഖസീം 5, അസീര്‍ 3, നജ്‌റാന്‍ 3, ജീസാന്‍ 2, തബൂക്ക് 1, അല്‍ജൗഫ് 1, ഹായില്‍ 1, അല്‍ബാഹ 1. രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിനേഷന്‍ 40,694,512 ഡോസ് കവിഞ്ഞു.

Top