സൗദിയില്‍ 85 പുതിയ കൊവിഡ് രോഗികള്‍, 49 പേര്‍ക്ക് രോഗമുക്തി

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് പുതുതായി 85 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 49 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേര്‍ കൂടി മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് ഇന്ന് 49,548 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,46,336 ആയി. ഇതില്‍ 5,35,309 പേര്‍ രോഗമുക്തരായി.

ആകെ മരണസംഖ്യ 8,645 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,382 ആയി ഉയര്‍ന്നു. ഇതില്‍ 405 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 20, റിയാദ് 19, മദീന 9, കിഴക്കന്‍ പ്രവിശ്യ 9, അല്‍ഖസീം 6, ജീസാന്‍ 5, നജ്‌റാന്‍ 4, അസീര്‍ 3, വടക്കന്‍ അതിര്‍ത്തി മേഖല 3, അല്‍ജൗഫ് 2, ഹായില്‍ 2, തബൂക്ക് 2, അല്‍ബാഹ 1. സൗദി അറേബ്യയില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് 40,223,592 ഡോസ് കവിഞ്ഞു.

Top