ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 246,300പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 35,988,096 ആയി. 2,194 പേരാണ് മരണപ്പെട്ടത്.
കൊവിഡ് കേസുകളുടെ എണ്ണത്തില്‍ അമേരിക്കയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ഒന്നര കോടിയിലധികം രോഗികളാണ് ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്നത്. 2,556 പേരാണ് കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണപ്പെട്ടത്. കഴിഞ്ഞ ദിവസവും അമേരിക്കയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍. 704,661 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചിരുന്നത്.
ഇന്ത്യയില്‍ ആകെ 284,155 രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 345മരണം കൂടെ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 482,876 ആയി. രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം രണ്ടായിരം കടന്നിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്.