രാജ്യത്ത് പുതിയ 18,166 കോവിഡ് കേസുകള്‍; രോഗമുക്തര്‍ 23,624 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 18,166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 23,624 പേര്‍ രോഗമുക്തരായി. 214 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 4,50,589 ആയി.

രോഗമുക്തി നിരക്ക് 97.99 ആണ്. നിലവില്‍ 2,30,971 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ആകെ 3,32,71,915 പേര്‍ ഇതുവരെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടി.

കഴിഞ്ഞ ദിവസം 94,70,10,175 പേര്‍ക്കാണ് കോവിഡ് വാക്‌സീന്‍ നല്‍കിയത്.

 

Top