705 പേർക്ക് എറണാകുളം ജില്ലയിൽ കൊവിഡ്

എറണാകുളം: ഇന്ന് 705 പേർക്ക് എറണാകുളം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. 587 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 19 ആരോഗ്യ പ്രവർത്തകരും 13 നാവികസേനാ ആശുപത്രി ജീവനക്കാരും രോഗബാധിതരിൽ ഉൾപ്പെടുന്നു.

ജില്ലയിൽ 5 മരണം കൂടി സ്ഥിരീകരിച്ചു. 236 പേർ കൂടി ഇന്ന് രോഗമുക്തി നേടി. 10,950 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

Top