ഇന്ന് എറണാകുളം ജില്ലയില്‍ 934 പേര്‍ക്ക് കൊവിഡ്

ന്ന് എറണാകുളം ജില്ലയില്‍ 934 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ 740 പേരുണ്ട്. രോഗത്തിന്റെ ഉറവിടമറിയാത്തവര്‍ 150 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 856 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 708 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 9 മരണവും ജില്ലയിലിന്ന് റിപ്പോര്‍ട്ട് ചെയ്തു. 363 പേരാണ് ജില്ലയിലിന്ന് രോഗമുക്തി നേടിയത്. നിലവില്‍ 11487 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

 

Top