ഗള്‍ഫില്‍ 2968 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ 9 കോവിഡ് രോഗികള്‍ കൂടി മരണപ്പെട്ടു. ഇതോടെ മൊത്തം മരണസംഖ്യ 7,417 ആയി. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം എട്ടു ലക്ഷത്തി നാല്‍പത്തി അയ്യായിരമായി ഉയര്‍ന്നു. മൂവായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗമുക്തി.
സൗദിയില്‍ 23ഉം ഒമാനില്‍ എട്ടുമാണ് മരണം. കുവൈത്തില്‍ നാലും യു.എ.ഇയില്‍ മൂന്നും ബഹ്‌റൈനില്‍ ഒരാളും കോവിഡ് ബാധിച്ചു മരിച്ചു. ഖത്തറില്‍ പുതുതായി മരണം സ്ഥിരീകരിച്ചിട്ടില്ല.
കോവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ച തൊഴില്‍ വിസകള്‍ വീണ്ടും അനുവദിക്കാന്‍ യു.എ.ഇ തീരുമാനിച്ചു. ഇതോടെ, ജോലിക്കായി വരാന്‍ കാത്തിരിക്കുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് ലഭിക്കും.
കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാര്‍ക്ക് യു.എ.ഇയില്‍ നിന്ന് ഫൈന്‍ കൂടാതെ മടങ്ങാനുള്ള അവസാന സമയം ഈമാസം 11 ന് അവസാനിക്കും. പിന്നീട് യു.എ.ഇയില്‍ തങ്ങുന്ന ഓരോ ദിവസത്തിനും ഫൈന്‍ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.